LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

തലശ്ശേരി എലിവേറ്റഡ് വാക് വേ പദ്ധതി യാഥാർത്ഥ്യമാകും

img_3125-1.jpg
Spread the love

തലശ്ശേരി: കിഫ്ബി സഹായത്തോടെ തലശ്ശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന കടൽപ്പാലം എലിവേറ്റഡ് വാക്ക് വേയുടെയും സൈറ്റ് ബ്യൂട്ടിഫിക്കേഷന്റെയും പ്രവൃത്തി മേയ് അവസാനത്തോടെ ടെണ്ടർ ചെയ്യാൻ നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. എലിവേറ്റഡ് വാക് വേയും ചരിത്രമുറങ്ങുന്ന കടൽപ്പാലം മുതൽ ജവഹർ ഘട്ട് വരെയുള്ള പ്രദേശത്തിന്റെ സൗന്ദര്യവത്കരണവും പൂർത്തിയാകുന്നതോടെ തലശ്ശേരി പൈതൃക ടൂറിസത്തിന് വലിയ മുതൽക്കൂട്ടാകുമെന്നും കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിന് സഹായകരമാകുമെന്നും സ്പീക്കർ പറഞ്ഞു.
രാജ്യത്തെ ആദ്യ എലിവേറ്റഡ് വാക് വേയാണ് തലശ്ശേരിയിൽ ഇതോടെ യാഥാർത്ഥ്യമാകുന്നത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ മുഖേനെ ഇ.പി.സി മോഡിലാണ് പ്രോജക്ട് നടപ്പാക്കുന്നത്.
സ്പീക്കറുടെ ചേംബറിൽ നടന്ന യോഗത്തിൽ കിഫ്ബി സീനിയർ ജനറൽ മാനേജർ പി. ഷൈല, കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ ജനറൽ മാനേജർ ശോഭ, ചീഫ് എഞ്ചിനിയർ പ്രകാശ് ഇടിക്കുള, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായ എം. കുഞ്ഞുമോൻ, എസ്.കെ അർജുൻ എന്നിവർ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!