LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 11, 2026

ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലും കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ രാജഗിരി,ജോസ്ഗിരി മേഖലകളിൽ പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ ഡ്രോൺ സർവേ നടത്തി

0
Screenshot

Screenshot

Spread the love

കണ്ണൂർ: രാജഗിരി, ജോസ്ഗിരി മേഖലകളിൽ 15 ലേറെ ഉരുൾപൊട്ടലുകളാണു ഉണ്ടായത്.
ഇതുമൂലം ഉണ്ടായ മണ്ണിടിച്ചലിലും മലവെളളപാച്ചലിലും മലയോര മേഖലയിലെ റോഡുകൾ കുത്തിയൊലിച്ചു പൊതുമരാമത്ത് വകുപ്പിനു കോടികണക്കിനു രൂപയുടെ നഷ്ടമാണു ഉണ്ടായത്. പുളിങ്ങോം വില്ലേജിനു പുറമെ വയക്കര, തിരുമേനി വില്ലേജുകളിലെ റോഡുകൾക്കും കനത്ത നാശമാണു ഉണ്ടായത്.
ഉരുൾപൊട്ടലിനെ തുടർന്നു രാജഗിരി, ജോസ്ഗിരി മേഖലയിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്നതിൻ്റെ ഭാഗമായാണു കഴിഞ്ഞ ദിവസം ഡ്രോൺ സർവേ നടത്തിയത്. പൊതുമരാമത്ത് വകുപ്പിന് വേണ്ടി ദൃശ്യങ്ങൾ പകർത്തുന്നത് സണ്ണി പതിയിലാണ്.
ഡ്രോൺ സർവേയ്ക്ക് ശേഷം വിശദമായ റിപ്പോർട്ട് ഉദ്യാഗസ്ഥർ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറും.

ഏറ്റവുമധികം പ്രകൃതിദുരന്തങ്ങൾ സംഭവിച്ച
ജോസ്ഗിരി, രാജഗിരി ഭാഗത്തെ റോഡുകളുടെ
ആകാശദൃശ്യങ്ങളാണു ശേഖരിച്ചത്. തുടർന്നു വിദഗ്ദ പരിശോധന നടത്തിയതിനു ശേഷം റോഡിൻ്റെ നവീകരണ പ്രവ്യത്തികൾ
ആരംഭിക്കും.
തളിപ്പറമ്പ് റോഡ് സബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ്
എൻഞ്ചിനീയ
കെ.പ്രവീൺ, പയ്യന്നൂർ റോഡ് സെക്ഷൻ അസിസ്റ്റൻ്റ് എൻഞ്ചിനിയർ കെ.രഞ്ജിത്ത് ആർ.റിനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു ഡ്രോൺ സർവേ നടത്തിയത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!