30 ലക്ഷത്തിൻ്റെ സിഗരറ്റ് മോഷണം പ്രതി തമിഴ്നാട്ടിൽ പിടിയിൽ

Screenshot
കണ്ണൂർ: ഹോൾസെയിൽ സ്ഥാപനത്തിൽ നിന്നും പലതവണകളായി 30 ലക്ഷം രൂപ വിലവരുന്ന സിഗരറ്റുകൾ മോഷ്ടിച്ചു കൊണ്ടു പോയസെയിൽസ് മാനെ തമിഴ്നാട്ടിൽ വെച്ച് ടൗൺപോലീസ് പിടികൂടി . തമിഴ്നാട് രാജാപാളയം സ്വദേശി വേൽമുരുകനെ (46) യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ കൈലാസ് നാഥിൻ്റെ നേതൃത്വത്തിൽ എസ്.ഐ. ടി .എം . വിപിനും സംഘവും തമിഴ്നാട് രാജാപാളയം വെച്ച് പിടികൂടിയത്.
കണ്ണൂർ ഹാജി റോഡിലെ എബിൾ സ്റ്റോറിലെ അക്കൗണ്ടൻ്റ് അലവിൽ സ്വദേശി സി. ജിജിലിൻ്റെ പരാതിയിലായിരുന്നു ടൗൺ പോലീസ് കേസെടുത്തിരുന്നത്. 2024 ഫെബ്രുവരി മാസം മുതൽ 2026 ജൂലായ് വരെയുള്ള കാലയളവിൽ കടയിൽ സൂക്ഷിച്ചിരുന്ന പത്തു പെട്ടികളിലായുള്ള 30 ലക്ഷം രൂപ വിലവരുന്ന സിഗരറ്റുകളാണ് പ്രതി കളവു ചെയ്തു കൊണ്ടുപോയെന്നായിരുന്നു പരാതി .കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ പ്രതി തമിഴ്നാട്ടിലേക്ക് കടന്നിരുന്നു .തുടർന്ന് പ്രതിയെ തമിഴ്നാട്ടിലെത്തി പോലീസ്പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.







