വിസ വാഗ്ദാനം നൽകി 24 ലക്ഷം വാങ്ങി വഞ്ചിച്ച 4 പേർക്കെതിരെ കേസ്

Screenshot
ആലക്കോട് : ഫ്രാൻസിലേക്കും ഇറ്റലിയിലേക്കും ജോലിക്കുള്ള വിസ വാഗ്ദാനം നൽകി. നാലുപേരിൽ നിന്നായി 24 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽട്രാവൽ ഉടമയ്ക്കും ഏജൻ്റുമാർക്കുമെതിരെ പോലീസ് കേസെടുത്തു.ഉദയഗിരി അരിവിളഞ്ഞ പൊയിൽ സ്വദേശി പറപ്പലിയിൽ ഹൗസിൽ ജെൻ്റിൽ ജോർജ്ജ് (27) സുഹൃത്തുകളായ അഖിൽ അബ്രഹാം (30), ലിബിൻ പി. ജോൺസൺ (30) അബിൻ ഷാജി(27) എന്നിവരെയാണ് വഞ്ചിച്ചത്. ജെൻ്റിൽ ജോർജിൻ്റെ പരാതിയിൽ ചെറുപുഴയിലെ പി.രാഹുൽ , ചെറുപുഴ മഞ്ഞക്കാട്ടെ സി .ബി അരുൺ, ഏറണാകുളം തേവരയിലെ മഞ്ജുള, തമിഴ്നാട് തൂത്തുക്കുടിയിലെ മേരി ശെൽവം എന്നിവർക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു. ഒന്നും രണ്ടും പ്രതികൾ ഉടമസ്ഥരായും മൂന്നും നാലും പ്രതികൾ ഏജൻ്റുമാരായും പ്രവർത്തിച്ചു വരുന്ന നാട്ടി വേൾഡ് ടി എന്ന സ്ഥാപനം വഴി ഫ്രാൻസിലേക്കും ഇറ്റലിയിലേക്കും ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്ത് 2023 ഡിസംബർ 6 മുതൽ 2024 ഫെബ്രവരി 23 തീയതി വരെ 19, 30, 000 രൂപ ബേങ്ക് മുഖേനയും ബാക്കി തുക നേരിട്ടും മൊത്തം 24,00000 രൂപ കൈപ്പറ്റിയശേഷം വിസയോ നൽകിയ പണമോ തിരിച്ചു നൽകാതെ പരാതിക്കാരനെയും മൂന്ന് സുഹൃത്തുക്കളെയും വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







