സാമ്പത്തിക ഇടപാടിനെ ചൊല്ലി മർദ്ദനം രണ്ടുപേർക്കെതിരെ കേസ്

കണ്ണപുരം: പിതാവുമായുണ്ടായ സാമ്പത്തിക ഇടപാടിലുള്ള വിരോധം വെച്ച്
യുവാവിനെ കാറിലെത്തിആക്രമിച്ച രണ്ടു പേർക്കെതിരെ കണ്ണപുരംപോലീസ് കേസെടുത്തു. അഞ്ചാംപീടികയിലെ പി.കെ. ഫഹദിനെ (28) യാണ് ആക്രമിച്ചത്. പരാതിയിൽ അഞ്ചാംപീടികയിലെ ഫസലിനും (26), കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ പോലീസ് കേസെടുത്തത്. മൂന്നാം തീയതി ഉച്ചയ്ക്ക് 2.30 മണിക്കാണ് സംഭവം. പരാതിക്കാരൻ പാപ്പിനിശേരി ഹെൽത്ത് സെൻ്ററിൽ ഡോക്ടറെ കാണിച്ച് സ്കൂട്ടറിൽ വരുന്ന സമയം കെ. എ. 13. എ യു. 7734 നമ്പർ കാറിൽ വന്ന ഒന്നാം പ്രതിയും കൂട്ടാളിയും തടഞ്ഞു നിർത്തി ഇടിക്കട്ട കൊണ്ട് കൈക്കും കഴുത്തിനും തലക്കും കാലിനും ഇടിച്ച് പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







