കനത്ത മഴയിൽ വീടുതകർന്നു വീട്ടുകാർ അൽഭുതകരമായി രക്ഷപ്പെട്ടു

പയ്യന്നൂർ: കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര പൂർണ്ണമായും തകർന്നു.ഞായറാഴ്ച പുലർച്ചെയുണ്ടായ കനത്ത മഴയിൽ പയ്യന്നൂർ കേളോത്തെ ചെറുക്കിണിയൻ ഗോപിയുടെ വീട് ആണ് തകർന്നത്. വീട്ടുകാർ ഉറക്കികിടക്കവേയാണ് അപകടം. വീട്ടുകാർക്ക് നിസ്സാര പരിക്കേറ്റു. വിവരമറിഞ്ഞ്നഗരസഭ ചെയർപേഴ്സൺഅഡ്വ .സരിൻ ശശിയുടെ നേതൃത്വത്തിൽ വീടു സന്ദർശിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം രാമകൃഷ്ണൻ, വി പി മോഹനൻ മാസ്റ്റർ , വാർഡ് കൗൺസിലർ സുനിത കണ്ണോത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.







