LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 27, 2026

എരിപുരത്ത് കണ്ടെയ്നർ ലോറിയും ഗ്യാസ് ലോറിയും കൂട്ടിയിടിച്ചു; കാബിനിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

0
828a7183-d515-45fd-b32c-a957b1cbd9c6
Spread the love

പഴയങ്ങാടി: പിലാത്തറ–പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിലെ എരിപുരം ഭാഗത്ത് ഇന്ന് പുലർച്ചെ 5.30 ഓടെയുണ്ടായ വാഹനാപകടത്തിൽ കാബിനിൽ കുടുങ്ങിയ കണ്ടെയ്നർ ലോറി ഡ്രൈവറെ പയ്യന്നൂർ അഗ്നിരക്ഷാസേന ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് രക്ഷപ്പെടുത്തി.

കണ്ണൂരിൽ നിന്ന് പയ്യന്നൂർ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് എതിർദിശയിൽ കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഗ്യാസ് വിതരണ ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ശക്തമായ ഇടിയുടെ ആഘാതത്തിൽ കണ്ടെയ്നർ ലോറിയുടെ കാബിൻ തകർന്നതോടെ ഡ്രൈവർ സ്റ്റിയറിങ് വീലിനും ഡാഷ്ബോർഡിനുമിടയിൽ കുടുങ്ങി.

അപകടവിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പയ്യന്നൂർ അഗ്നിരക്ഷാസേന ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് കാബിൻ തുറന്ന് ഡ്രൈവറെ സുരക്ഷിതമായി പുറത്തെടുത്തു. ഹരിയാന സ്വദേശിയായ ആക്രം (30) ആണ് അപകടത്തിൽപ്പെട്ടത്. ചെറിയ പരിക്കേറ്റ ഇയാളെ അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ദയാൽ പി.വി. യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സത്യൻ പി., രാഹുൽ പി.പി., ഇർഷാദ് സി.കെ., ജോബി എസ്., അർജുൻ എം., ജിനോ ജോൺ, ജോബി ജോർജ് എന്നിവരും ഹോംഗാർഡുമാരായ രവീന്ദ്രൻ വി.എൻ., ദിനേശൻ കെ. എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!