എട്ട് ലക്ഷത്തിൻ്റെ റെയിൽവെ സിഗ്നൽ കേബിളുകൾ മോഷ്ടിച്ചു

പയ്യന്നൂർ: റെയിൽവേ സിഗ്നൽ സ്ഥാപിക്കുന്നതിനു വേണ്ടി സൂക്ഷിച്ച എട്ട് ലക്ഷത്തോളം രൂപ വിലവരുന്ന 1940 മീറ്ററോളം കോപ്പർ കേബിളുകൾ മോഷ്ടിച്ചു കൊണ്ടുപോയെന്നപരാതിയിൽ പോലീസ് കേസെടുത്തു. ഇൻഫ്രാടെൽ കമ്പനി ജീവനക്കാരൻകോഴിക്കോട് കൊയിലാണ്ടി സ്വദേശി സി.കെ. ഹരിചന്ദ്രൻ നൽകിയ പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂൺ 7 നു വൈകുന്നേരം 6 മണിക്കും ജൂലായ് മാസം എട്ടിനു 10.30 മണിക്കും ഇടയിലാണ് മോഷണം നടന്നത്. കണ്ടങ്കാളി റെയിൽവെ ഗേറ്റിനു സമീപം സൂക്ഷിച്ച ഇ.ടു. ഇ. റെയിൽ എന്ന സ്ഥാപനത്തിൻ്റെ സബ് കോൺട്രാക്ട് ഏറ്റെടുത്തു നടത്തുന്നതിനായി ഇൻഫ്രാടെൽകമ്പനിസൂക്ഷിച്ച എട്ട്ല ക്ഷത്തോളം രൂപവില വരുന്ന 1940 മീറ്ററോളം കോപ്പർകേബിളുകളാണ് മോഷണം പോയത് . പരാതിയിൽകേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







