LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 25, 2026

എട്ട് ലക്ഷത്തിൻ്റെ റെയിൽവെ സിഗ്നൽ കേബിളുകൾ മോഷ്ടിച്ചു

0
1784704664966
Spread the love

പയ്യന്നൂർ: റെയിൽവേ സിഗ്നൽ സ്ഥാപിക്കുന്നതിനു വേണ്ടി സൂക്ഷിച്ച എട്ട് ലക്ഷത്തോളം രൂപ വിലവരുന്ന 1940 മീറ്ററോളം കോപ്പർ കേബിളുകൾ മോഷ്ടിച്ചു കൊണ്ടുപോയെന്നപരാതിയിൽ പോലീസ് കേസെടുത്തു. ഇൻഫ്രാടെൽ കമ്പനി ജീവനക്കാരൻകോഴിക്കോട് കൊയിലാണ്ടി സ്വദേശി സി.കെ. ഹരിചന്ദ്രൻ നൽകിയ പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂൺ 7 നു വൈകുന്നേരം 6 മണിക്കും ജൂലായ് മാസം എട്ടിനു 10.30 മണിക്കും ഇടയിലാണ് മോഷണം നടന്നത്. കണ്ടങ്കാളി റെയിൽവെ ഗേറ്റിനു സമീപം സൂക്ഷിച്ച ഇ.ടു. ഇ. റെയിൽ എന്ന സ്ഥാപനത്തിൻ്റെ സബ് കോൺട്രാക്‌ട് ഏറ്റെടുത്തു നടത്തുന്നതിനായി ഇൻഫ്രാടെൽകമ്പനിസൂക്ഷിച്ച എട്ട്ല ക്ഷത്തോളം രൂപവില വരുന്ന 1940 മീറ്ററോളം കോപ്പർകേബിളുകളാണ് മോഷണം പോയത് . പരാതിയിൽകേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!