ഓപ്പറേഷൻ തണ്ടർ:കണ്ണൂരിൽ ഹെറോയിനുമായി പ്രതിപിടിയിൽ

കണ്ണൂർ:ഓപ്പറേഷൻതണ്ടറിൻ്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ഹെറോയിൻ വിൽപനക്കിടെ യുവാവിനെ പിടികൂടി. ബർണ്ണശേരിക്ക് സമീപത്തെരഞ്ജി എന്ന എം. രഞ്ജിത്തിനെ (31) യാണ്
കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അക്ഷയ് യുടെ നേതൃത്വത്തിൽ എക്സൈസ് സംഘം പിടികൂടിയത്. ബർണ്ണശ്ശേരി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ബർണ്ണശ്ശേരി മൊയ്തീൻ പള്ളിക്ക് സമീപം വെച്ചാണ് നൂറ് ഗ്രാമോളാം ഹെറോയിനും ഹെറോയിൻ വിൽപന വഴി ലഭിച്ച 43,700രൂപയുമായി പ്രതി പിടിയിലായത്.
ജില്ലയിൽ തന്നെ വൻ തോതിൽ മയക്കുമരുന്ന് ഇടപാട് നടത്തുന്ന ഇയാൾ ബോംബെയിൽ നിന്നും ഹെറോയിൻ എത്തിച്ചു കണ്ണൂരും മറ്റു പ്രദേശങ്ങളിലും മൊത്തമായും ചില്ലറയായും വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. എക്സൈസ് സംഘത്തിൽ
അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ, സന്തോഷ്. എം. കെ, ഖാലിദ്. ടി,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സുജിത്ത്. ഇ,രജീഷ് രവീന്ദ്രൻ , വനിത സിവിൽ എക്സ്സൈസ് ഓഫീസർ ഷിംന, സിവിൽ എക്സ്സൈസ് ഓഫീസർ ഡ്രൈവർ പി.ഷജിത്ത് എന്നിവരും ഉണ്ടായിരുന്നു.







