പ്ലസ് ടുവിദ്യാർത്ഥിയെ മർദ്ദിച്ച ആറു പേർക്കെതിരെ കേസ്

Screenshot
ചന്തേര :ഇൻസ്റ്റാഗ്രാമിൽ സുഹൃത്തുക്കളുടെ കൂടെയുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത വിരോധത്തിൽ പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ദിച്ചുവെന്ന പരാതിയിൽആറു പേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. തൃക്കരിപ്പൂർ മെട്ടമ്മലിലെ കെ.പി.പി മുഹമ്മദ് യൂസഫിൻ്റെ (17) പരാതിയിലാണ് തൃക്കരിപ്പൂരിലെ രാഹുൽ , സിദ്ധാർത്ഥ് രാഹുൽ എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന മൂന്നു പേർക്കുമെതിരെ ചന്തേര പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 4 മണിക്ക് ഉദിനൂർ ഹയർ സെക്കൻ്ററി സ്‌കൂളിന് മുന്നിലെ താറിട്ട റോഡിൽ വെച്ചാണ് സംഘം മർദ്ദിച്ചത്. പരാതിക്കാരനെചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മരവടി കൊണ്ട് അടിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.







