പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരനും മട്ടന്നൂർ സ്വദേശിയുമായ പി. അനിൽകുമാർ നിര്യാതനായി

മട്ടന്നൂർ: കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ അറ്റൻന്റർ മട്ടന്നൂർ കൊതേരി പുതുക്കുടി വീട്ടിൽ പി. അനിൽകുമാർ (54) നിര്യാതനായി. പരിയാരം മെഡിക്കൽ കോളേജ് ആരംഭിച്ചത് മുതൽ അവിടെ ജീവനക്കാരനാണ് അദ്ദേഹം. നാളെ (വെള്ളിയാഴ്ച) ഉച്ചക്ക് 2 മണിക്ക് കണ്ണൂർ പയ്യാമ്പലത്താണ് സംസ്കാരം.
നാളെ രാവിലെ 9.30 മുതൽ 10.30 വരെ പരിയാരം മെഡിക്കൽ കോളേജിലും, തുടർന്ന് കൊതേരിയിലെ വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.
കുടുംബ വിവരങ്ങൾ:
മാതാപിതാക്കൾ: പരേതരായ പുതുക്കുടി ബാലൻ, നാരായണി.
സഹോദരങ്ങൾ: അജിത്ത്, അനൂപ്, അജിത.







