ഓട്ടോ-ടാക്സി തൊഴിലാളിവാഹന പ്രചരണ ജാഥ സമാപിച്ചു.

പയ്യന്നൂർ:ഓട്ടോ, ടാക്സി ചാർജ് വർധിപ്പിക്കുക, മോട്ടോർ തൊഴിലാളി ക്ഷേമനിധി കാര്യക്ഷമമായി നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ ഫെഡറേഷൻ്റെ നേതൃത്വത്തിൽ ആരംഭിച്ച വാഹന പ്രചരണ ജാഥ പയ്യന്നൂരിൽ സമാപിച്ചു. സമാപന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി പി.വി.കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിഐടിയുജില്ലാ കമ്മിറ്റി അംഗം പി സന്തോഷ്, സി.ശ്രീ ജിത്ത്, പി.വി. പത്മനാഭൻ, കെ. വി . ചന്ദ്രൻ, കെ. അശോകൻ തുടങ്ങിയവർ സംസാരിച്ചു. മയ്യിൽ എ. ബാലകൃഷ്ണൻ, കെ.പി. ബാലകൃഷ്ണൻ, കെ.പ്രകാശൻ, സി കരുണാകരൻ എന്നിവരും, ശ്രീകണ്ഠപുരത്ത് കെ.പി ദിലീപ്, എം ബാബുരാജ്, പി.മാധവൻ, ടി.രാജു എന്നിവരും, കരുവഞ്ചാലിൽ എം ഗിരീഷ്, പി.രാമചന്ദ്രൻ, കെ.സഹീർ, എന്നിവരും, തളിപ്പറമ്പിൽ ടി. ആർ.ശിവൻ, പി.രമേശൻ, കെ. കരുണാകരൻ, പി.പി.പത്മനാഭൻ, കെ. പവിത്രൻ എന്നിവരും, പാപ്പിനിശ്ശേരിയിൽ കെ. പവിത്രൻ, പി.കെ. സത്യൻ, രാജൻ കെ.പി. എം. കുഞ്ഞമ്പു എന്നിവരും,പഴയങ്ങാടിയിൽ ഐ. വി.ശിവരാമൻ, എം .ഗോപാലകൃഷ്ണൻ, എം.രവീന്ദ്രൻ എന്നിവരും, മാത്തിൽ കെ. മനോഹര ബാബു, വി.വി . പത്മനാഭൻ, എം.പി ദാമോദരൻ എന്നിവരും, പാനൂർ ഇ.വിജയൻ മാസ്റ്റർ, കെ.കെ.സുധീർ കുമാർ, കെ.സുജിത്ത്, ഇ.ടി.കെ. സുബീഷ് എന്നിവരും സംസാരിച്ചു. ജാഥാ ലീഡർ യു വി . രാമചന്ദ്രൻ, അംഗങ്ങളായ എ.ചന്ദ്രൻ, എം ചന്ദ്രൻ, എം സി ഹരിദാസൻ മാസ്റ്റർ,മാണിക്കോത്ത് രവീന്ദ്രൻ, എ.കെ സിദ്ദിഖ്, പി.രഗിനേഷ്, എന്നിവർ വിവിധ സ്വീകരണ യോഗങ്ങളിൽ സംസാരിച്ചു.







