ഗൃഹനാഥൻ കിണറിൽ വീണു മരിച്ചു.

പരിയാരം: ഗൃഹനാഥൻ കിണറില്‍ വീണുമരിച്ചു. ചെറുതാഴം പടന്നപ്പുറത്തെ എം.വി.ശ്രീനിവാസന്‍(60)ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 മണിക്കും 10.15 മണിക്കുമിടയിലാണ് സംഭവം. പയ്യന്നൂരില്‍ നിന്നുമെത്തിയ ഫയർഫോഴ്സ് സംഘമാണ് പുറത്തെടുത്തത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ പാറമ്മല്‍ കണ്ണന്‍-മീത്തലെ വീട്ടില്‍ പാര്‍വതിയമ്മ യുടേയും മകനാണ്. ഭാര്യ: പി.വി.ശ്രീന നരിക്കോട്(മണ്ടൂര്‍ ആയുര്‍വേദ ക്ലിനിക്ക്). മക്കള്‍ : അഞ്ജലി(ചെന്നൈ), സഞ്ജയ്(അക്ഷയകേന്ദ്രം, കുപ്പം). മരുമകന്‍: കെ.വി.അശ്വിന്‍(ദുബായ്).സഹോദരങ്ങള്‍: എം.വി.രമണി, എം.വി.മുരളീധരന്‍. മൃതദേഹം ഇന്ന് വൈകുന്നേരം മൂന്ന് മണി മുതല്‍ നാലരവരെ പടന്നപ്പുറം പൊതുജനവായനശാലയില്‍ പൊതുദര്‍ശനത്തിന് ശേഷം അഞ്ചിന് പടന്നപ്പുറം പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കും.







