LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 15, 2026

പറശ്ശിനിക്കടവിൽ 7 കോടി രൂപയുടെ ആധുനിക ബസ്‌സ്റ്റാൻഡ് സമുച്ചയത്തിന്റെ നിർമ്മാണത്തിന് തുടക്കമായി

0
Screenshot

Screenshot

Spread the love

പറശ്ശിനിക്കടവ്: ആന്തൂർ നഗരസഭ പറശ്ശിനിക്കടവിൽ പുതുതായി നിർമിക്കുന്ന ആധുനിക ബസ്‌സ്റ്റാൻഡ് കെട്ടിട സമുച്ചയങ്ങളുടെ നിർമാണപ്രവൃത്തിക്ക് തുടക്കംകുറിച്ചു. എം.എൽ.എ ആയിരുന്നപ്പോൾ എം.വി. ഗോവിന്ദന്റെ ശ്രമഫലമായി നവകേരള സദസ്സിൽ സർക്കാർ അനുവദിച്ച ഏഴുകോടി രൂപയുടെ ഒന്നാംഘട്ട നിർമാണപ്രവർത്തനങ്ങളാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്.

മൂന്നുനിലകളിലുള്ള കെട്ടിടസമുച്ചയം, കൊരുപ്പുകട്ടയോടുകൂടിയ (interlock) ബസ്‌സ്റ്റാൻഡ് യാർഡ്, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി നിർമിക്കും. ഇംപാക്ട് കേരള ലിമിറ്റഡ് ആണ് ഇതിന്റെ നിർവഹണ ഏജൻസി.

നഗരസഭാധ്യക്ഷ വി. സതീദേവി, നഗരസഭാ സെക്രട്ടറി കെ. മനോജ് കുമാർ, നഗരസഭാ എൻജിനീയർ ടി. രൂപേഷ്, ഇംപാക്ട് കേരള പ്രതിനിധി എസ്. അപ്പു നായർ, കരാറുകാരൻ അനീസ് പാപ്പിനിശ്ശേരി, സൈറ്റ് എൻജിനീയർ പി. രാഖി എന്നിവരുടെ സാന്നിധ്യത്തിലാണ് നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!