LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 13, 2026

ആദികടലായി ഡിവിഷനിൽ ‘കൗൺസിലർ മെറിട്ട് അവാർഡ് സംഗമം’; പ്രതിഭകളെ അനുമോദിച്ചു

0
db165d33-576f-4647-ba44-e2972877e035
Spread the love

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ആദികടലായി ഡിവിഷനിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു. ആദികടലായി സീ ഷെൽ ബീച്ച് റിസോർട്ടിൽ വെച്ച് നടന്ന ‘കൗൺസിലർ മെറിട്ട് അവാർഡ് സംഗമം’ കണ്ണൂർ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.

ഡിവിഷൻ കൗൺസിലറും കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ റിജിൽ മാക്കുറ്റി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ സിനിമാതാരം വിനു മോഹൻ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഡ്വ. ലിഷ ദീപക്, ശ്രീജ മഠത്തിൽ, ഷമീമ ടീച്ചർ, അഡ്വ. സോന ജയറാം, മഹേഷ്‌ അയാടത്തിൽ എന്നിവർ വിദ്യാർത്ഥികളെ അനുമോദിക്കുകയും ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!