വീട്ടിൽനിന്നും സ്വർണ്ണവും പണവും കവർന്നു

Screenshot
മഞ്ചേശ്വരം: വീട്ടിലെ കിടപ്പുമുറിയിലെ അലമാരകളിൽ സൂക്ഷിച്ച മൂന്നര പവൻ്റെ ആഭരണവും 8000 രൂപയും കവർന്നു. ഹൊസബെട്ടു ഗുഡെ ഗിരിയിലെ സീനത്ത് മൻസിലിൽ സൗദ(41) യുടെ പരാതിയിലാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. ഈ മാസം രണ്ടിനു രാവിലെ 11 മണിക്കും ആറാം തീയതി വൈകുന്നേരം 5 മണിക്കുമിടയിലാണ് മൂന്നരപവൻ്റെ മാലയും 8000 രൂപയും കവർന്നത്. തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്തപോലീസ് അന്വേഷണം തുടങ്ങി.







