റബ്ബർ ഷീറ്റുകൾ മോഷണം പോയി.

Screenshot
ആദൂർ : റബ്ബർ പുരയിൽ സൂക്ഷിച്ച 200 റബ്ബർ ഷീറ്റുകൾ മോഷ്ടിച്ചു . നെട്ടിണിഗെ കിന്നിം ഗാറിലെ കെ.മോഹനകൃഷ്ണൻ്റെ വീട്ടിലെ റബ്ബർ ഷീറ്റ് സൂക്ഷിച്ച റബ്ബർപുരയിൽ നിന്നാണ് 25000 രൂപ വിലവരുന്ന 200 റബ്ബർ ഷീറ്റുകൾ മോഷണം പോയത്. ഇക്കഴിഞ്ഞ ജൂൺ 29 നു വൈകുന്നേരം 3.30 നും30നു വൈകുന്നേരം 3 മണിക്കുമിടയിലാണ് മോഷണം .തുടർന്ന് വീട്ടുടമ ആദൂർ പോലീസിൽ പരാതി നൽകി കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







