LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 9, 2026

അഴീക്കൽ ഫിഷറീസ് സ്കൂൾ വിദ്യാർഥികൾക്കായി സ്വയംപ്രതിരോധ പരിശീലനം സംഘടിപ്പിച്ചു

0
Screenshot

Screenshot

Spread the love

അഴീക്കൽ: കണ്ണൂർ അഴീക്കൽ ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി സ്വയംപ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ സ്നേഹിതാ ജെൻഡർ ഹെൽപ്പ് ഡെസ്ക്, അഴീക്കോട് ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്., ജെൻഡർ റിസോഴ്‌സ് സെന്റർ എന്നിവ കണ്ണൂർ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.

വിദ്യാർഥികളിൽ ആത്മവിശ്വാസവും സുരക്ഷാബോധവും വളർത്തുന്നതിനും, അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രായോഗിക നൈപുണികൾ വികസിപ്പിക്കുന്നതിനുമാണ് പരിശീലനം സംഘടിപ്പിച്ചത്. സ്കൂൾ പ്രഥമാധ്യാപിക കെ.വി. ജീന പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ണൂർ സിറ്റി പോലീസ് ജനമൈത്രി അഡീഷണൽ നോഡൽ ഓഫീസർ സി. വിജേഷ്, സി.പി.ഒമാരായ പ്രജിൻ, റാണിപ്രിയ, രേഷ്മ, പ്രമിത, ശിജില, ജസീന എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. അഴീക്കോട് കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്‌സൺ ബീനകുമാരി ചടങ്ങിൽ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!