കണ്ണൂരിൽ വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Screenshot
കണ്ണൂർ: കൊറ്റാളി അത്താഴക്കുന്ന് ഓലാട്ട് വയൽ സാംസ്കാരിക നിലയത്തിന് സമീപം തനിച്ച് താമസിച്ചിരുന്ന കെ. പ്രീതയെ (64) വീട്ടിലെ കുളിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ ബന്ധു ഭക്ഷണവുമായി എത്തിയപ്പോഴാണ് പ്രീതയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
വർഷങ്ങളായി പ്രീത തനിച്ചാണ് താമസിച്ചിരുന്നത്. ബന്ധുക്കൾ വിവരമറിയിച്ചതിനെത്തുടർന്ന് കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.







