സമസ്ത സെൻ്റിനറി സമ്മേളനം : കാര്യാലയം ഉദ്ഘാടനം

പയ്യന്നൂർ: സമസ്ത സെൻ്റിനറി സമ്മേളന വിജയത്തിന് കേരള മുസ്ലിം ജമാഅത്ത്.എസ് വൈ എസ് .എസ് .എസ് . എഫ് പയ്യന്നൂർ സോൺ കമ്മറ്റി കാര്യാലയം പയ്യന്നൂർ പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് സയ്യിദ് ത്വയ്യിബുൽ ബുഖാരിഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അബ്ദുൾ നാസർ ഹാജി മാതമംഗലം അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട് കൻസുൽ ഉലമ അനുസ്മരണ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് മിസ്ബാഹി ചൊക്ലി . കാസിം മാസ്റ്റർ, സകരിയ്യ മാസ്റ്റർ മണ്ടൂർ,കാദർ കുട്ടി വയക്കര ,സുലൈമാൻ ഫാളിലി , മുത്തലിബ് തടുമ്മൽഎന്നിവർ പ്രസംഗിച്ചു. നൗഫൽ ഹാറൂനി , എ.ടി.പി .ഫാറൂഖ്, റഫീക്ക് പാണപ്പുഴ, അഷ്റഫ് സഖാഫി, ഇസ്‌മയിൽ പാലക്കോട്,ശരീഫ് കാങ്കോൽ, ഫാസിൽ ഹാജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ആസാദ് സഖാഫി പെരുവാമ്പ സ്വാഗതവും. യു.എം.ഇസ്‌മായിൽ നന്ദിയും പറഞ്ഞു.







