ഹോട്ടലിൽ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു

Screenshot
പെരിങ്ങോം: ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ ലീക്കായി തീപിടുത്തം ഫയർഫോഴ്‌സ് എത്തി ഗ്യാസ് സിലിണ്ടർ സുരക്ഷിതമാക്കി. ഇന്ന് രാവിലെ 8.40 മണിയോടെ വരിക്ക പ്ലാന്തടത്ത്ജോ ജോ ജോണിൻ്റെ ഉടമസ്ഥതയിലുളള ചെറുപുഴയിലെ ടി.പ്രോറസ്റ്റോറൻ്റിലാണ് സംഭവം. വിവരമറിയിച്ചതിനെ തുടർന്ന് പെരിങ്ങോം
ഫയർ സ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫീസർ പി കെ ശിവദാസൻ്റെ നേതൃത്വത്തിൽ ഗ്യാസ് ചോർച്ച പരിഹരിച്ചു. ഫയർഫോഴ്‌സ് സംഘത്തിൽ സീനിയർ ഫയർ& റെസ്ക്യൂ ഓഫീസർ ഇ ടി സന്തോഷ് കുമാർ, ഗ്രേഡ് അസി സ്റ്റേഷൻ ഓഫീസർ എസ് വിജയകുമാർ, ഫയർ & റസ്ക്യൂ ഓഫീസർ മാരായ പി കെ സുനിൽ, എസ് അനുരാഗ്, കെ ജയേഷ്, അജിത് ടി ജോൺ, എസ് അഭി ഷാജ്, കെ എസ് നന്ദ കൃഷ്ണ, ഹോംഗാർഡ് മാരായ, നോബിൾ ജോസഫ്, കെ വി ഗോവിന്ദൻ, ശ്രീനിവാസൻ പിള്ള, സോണിയ ബിജു എന്നിവരും ഉണ്ടായിരുന്നു.






