ഉളിയിൽ കൂരൻമുക്കിൽ ബസ് സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരായ അച്ഛനും മകനും ദാരുണാന്ത്യം.

Screenshot
ഇരിട്ടി: ഉളിയിൽ കൂരൻമുക്കിൽ ബസ് സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരായ അച്ഛനും മകനും ദാരുണാന്ത്യം. മട്ടന്നൂർ കൊളാരി സ്വദേശികളായ വിനോദ് (52), മകൻ വൈഷ്ണവ് (25) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ഇരിട്ടി – മട്ടന്നൂർ റോഡിൽ കൂരൻമുക്കിൽ വെച്ചായിരുന്നു അപകടം. ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്കു പോവുകയായിരുന്ന ധനലക്ഷ്മി ബസ് ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടിയിൽ ഇടിക്കുകയായിരുന്നു. ബസ്സിന്റെ മുന്നിൽ സഞ്ചരിക്കുകയായിരുന്ന മറ്റൊരു സ്‌കൂട്ടിയിൽ ഇടിക്കാതിരിക്കാനായി അമിതവേഗതയിൽ എത്തിയ ബസ് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് എതിർ വശത്തുനിന്നും വരികയായിരുന്ന അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടിയിൽ ഇടിക്കുകയായിരുനിന്നു. ബസ്സിനടിയിൽ കുടുങ്ങിപ്പോയ രണ്ടുപേരെയും ക്രയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയാണ് പുറത്തെടുത്തത്. ബസ്സുകളുടെ അമിത വേഗതയിൽ പ്രതിഷേധിച്ച് ഒരു മണിക്കൂറോളം പ്രദേശവാസികൾ റോഡ് ഉപരോധിച്ചു. മരിച്ച വൈഷ്ണവിന്റെ ഇരുപത്തി അഞ്ചാം ജന്മദിനം കൂടിയായിരുന്നു ഇന്ന്.







