LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 1, 2026

പയ്യന്നൂരിൽ ക്ഷേത്രത്തിനു കീഴിലെ ശ്മശാനം തകര്‍ത്തു

0
6a68eaf8-cb9b-4acb-8c55-43c33e3c5322
Spread the love

പയ്യന്നൂര്‍: അന്നൂർ പടിഞ്ഞാറേക്കരയിൽ നവീകരണ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിവരുന്ന ശ്മശാനം തകര്‍ത്തു. തലയന്നേരി പൂമാല ഭഗവതി ക്ഷേത്രത്തിന്റേയും കുറുഞ്ഞി ക്ഷേത്രത്തിന്റേയും അന്നൂര്‍ കണിയാംകുണ്ടിൽ പുഴക്കരയിലുള്ള ശ്മശാനമാണ് തകര്‍ത്തത്. ഇന്ന് രാവിലെയാണ് സംഭവം പരിസര വാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ക്ഷേത്ര സമുദായികളെ വിവരമറിയിക്കുകയായിരുന്നു.
സമുദായ ശ്മശാന കമ്മിറ്റിയും ശ്മശാന നിര്‍മ്മാണ കമ്മിറ്റിയും പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി.

വര്‍ഷങ്ങളായുള്ള ഈ ശ്മശാനത്തിന്റെ നവീകരണ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നുവരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രിയിലെഅക്രമം. ശ്മശാനത്തിന്റെ അടുപ്പുകള്‍ മൂടുന്ന ഇരുമ്പു കവചങ്ങള്‍ ദിവസങ്ങൾക്ക് മുമ്പ് അജ്ഞാതർ എടുത്തുകൊണ്ടുപോയിരുന്നു. രണ്ട് ദിവസം മുമ്പ് മൃതദേഹം സംസ്കരിക്കാൻ എത്തിയപ്പോഴാണ് സംഭവം കണ്ടത്.
തുടർന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു പോലീസ് സ്ഥലത്തെത്തി പരിശോധിച്ചതിനു പിന്നാലെയാണ് ഇന്നലെത്തെ രാത്രിയിലെ അക്രമം.
അടുപ്പുകല്ലുകള്‍ തകര്‍ത്ത നിലയിലാണ് . തുടർന്ന് പോലീസിൽ വീണ്ടും പരാതി നൽകി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!