തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി.

Screenshot
കണ്ണൂർ: സെൻട്രൽ ജയിലിലെ തടവുകാരനിൽ നിന്നും സിം കാർഡോടുകൂടിയ മൊബൈൽ ഫോൺ പിടികൂടി . നാലാം ബ്ലോക്കിലെ തടവുകാരനായഒഡീഷ ഗോരാ പേട്ട് ഡി എൻകെ കോളനിയിലെ ഉത്തം പത്ര (37) യിൽ നിന്നുമാണ് ജയിൽ അധികൃതർ ഫോൺ പിടിച്ചെടുത്തത്. ഇന്നലെ വൈകുന്നേരം4.20 മണിക്കാണ് പരിശോധനയിൽ ഫോൺ പിടികൂടിയത്. തുടർന്ന് ജയിൽ സൂപ്രണ്ട് ടൗൺ പോലീസിൽ പരാതി നൽകി. ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.







