വ്യാജ ഒപ്പിട്ട് ലൈസൻസ് കൈക്കലാക്കിയതിനു കേസ്

കണ്ണൂർ : കടമുറികൾ വാടകയ്ക്കെടുത്ത ശേഷം ഉടമ അറിയാതെ വ്യാജ ഒപ്പിട്ട് കോർപ്പറേഷനിൽ നിന്നും ലൈസൻസ് കൈക്കലാക്കിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ചൊവ്വയിലെ നവനീതത്തിൽ എ.പി. വത്സലൻ്റെ പരാതിയിലാണ് അത്താഴക്കുന്നിലെ എൻ. മുഹമ്മദ് അഷറഫിനെ തിരെ (51)ടൗൺ പോലീസ് കേസെടുത്തത് പരാതിക്കാരൻ്റെ ഉടമസ്ഥതയിൽ കണ്ണൂർ കോർപ്പറേഷൻ 659-ൽ 10, 11, 12 നമ്പർ പതിച്ച കടമുറികൾ ഹോട്ടൽ നടത്തിപ്പിന് വാടകയ്ക്കെടുത്ത പ്രതി ഈ മാസം 23 ന് പരാതിക്കാരൻ്റെ അറിവോ സമ്മതമോ അധികാരപത്രമോ കൂടാതെ വ്യാജ ഒപ്പുവെച്ച് അപേക്ഷ തയാറാക്കി ഒറിജിനലായി പുഴാതി സോണൽ ഓഫീസിൽ സമർപ്പിച്ച് റൂം നമ്പർ 12 – ൽ അനാദി കട നടത്തുന്നതിനുള്ള ലൈസൻസ് കൈക്കലാക്കിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.






