LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 25, 2026

ക്ഷേത്രപരിസരത്ത് യുവാവിനെ ആക്രമിച്ച എട്ടു പേർക്കെതിരെ കേസ്

0
img_9752
Spread the love

കേളകം: കൊട്ടിയൂർ ക്ഷേത്രപരിസരത്ത് വെച്ച് യുവാവിനെ ഇരുമ്പ് വടികൊണ്ടും ഇരുമ്പ് വളകൊണ്ടും അടിച്ചും കുത്തിയും പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. മണത്തണയിലെ സീന നിവാസിൽ എം. സുകേഷിൻ്റെ (48) പരാതിയിലാണ് കേളകം ശാന്തിഗിരിയിലെ അജയ്, അശ്വിൻ, എന്നിവർക്കും കണ്ടാലറിയാവുന്ന ആറു പേർക്കുമെതിരെ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 4 .45 മണിക്ക് അക്കര കൊട്ടിയൂർ ക്ഷേത്രകവാടത്തിനു സമീപത്ത് വെച്ചാണ് സംഭവം. പരാതിക്കാരൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ ആളാണെന്ന് ആരോപിച്ചാണ് അക്രമം. പരിക്കേറ്റ പരാതിക്കാരൻ ആശുപത്രിയിൽ ചികിത്സ തേടി പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!