കെ എസ് ആർ ടി സി ഡ്രൈവറെ മർദ്ദിച്ച മൂന്നു പേർക്കെതിരെ കേസ്

Screenshot
കാഞ്ഞങ്ങാട്: ബസിൽ കയറി കെ എസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. പട്ടുവം മുതുകുടയിലെ ടി. അരവിന്ദാക്ഷനെ (47) യാണ് മർദ്ദിച്ചത്. സംഭവം കണ്ട് തടയാൻ പോയ വനിത കണ്ടക്ടറെ അശ്ലീല ഭാഷയിൽ ചീത്തവിളിക്കുകയും ചെയ്തു. 23 ന് വൈകുന്നേരം 6 മണിക്ക് കാഞ്ഞങ്ങാട് സൗത്ത് ഹുണ്ടായ് ഷോറൂമിന് സമീപത്താണ് സംഭവം. നീലേശ്വരം ഭാഗത്ത് നിന്നും ചെമ്മട്ടംവയൽ ഡിപ്പോയിലേക്ക് ബസ് ഓടിച്ചു പോകവെ റോഡരികിൽ നിർത്തിയിട്ട കാറിൽ തട്ടി സൈഡ് മിറർ പൊട്ടിയതിൽ പരാതിക്കാരൻ ബസ് നിർത്തി ഇറങ്ങി പോയ സമയം റോഡ് ബ്ലോക്കാകുകയും ബസ് മാറ്റിയിടാൻ ബസ്സിൽ കയറിയപ്പോൾ മൂന്നംഗ സംഘം ഡ്രൈവറുടെ സീറ്റിൽനിന്നും പരാതിക്കാരനെവലിച്ചു താഴെയിട്ട് കൈകൊണ്ടടിച്ച് ദേഹോപദ്രവം ചെയ്ത് പരിക്കേൽപ്പിച്ച് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും തടയാൻ ശ്രമിച്ച വനിതാ കണ്ടക്ടറായ പയ്യന്നൂർ കെ എസ് ആർ ടി സി ടിപ്പോയിലെ പി.കെ. സ്വപ്നയെ അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







