LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 25, 2026

ക്ഷേത്ര ഭൂമി കയ്യേറി ചെങ്കൽ പണ പരാതിയിൽ കേസെടുത്തു

0
img_9752
Spread the love

പെരിങ്ങോം: ക്ഷേത്ര ഭൂമി കയ്യേറി 25 ലക്ഷത്തോളം രൂപ വിലവരുന്ന മരങ്ങൾ മുറിച്ചു കടത്തി ചെങ്കൽ പണ നിർമ്മിച്ചുവെന്ന ട്രസ്റ്റി ബോർഡ് അംഗത്തിൻ്റെ പരാതിയിൽ പെരിങ്ങോം പോലീസ് കേസെടുത്തു. ആലപ്പടമ്പ് ദേവിയോട്ടുകാവ് ദേവസ്വം ട്രസ്റ്റി ബോർഡ് അംഗം പെര ളം സ്വാമിമുക്കിലെ സി.കെ. ബാലകൃഷ്‌ണൻ്റെ പരാതിയിലാണ് വെള്ളൂരിലെ കെ.പി.രാമചന്ദ്രനെതിരെ പെരിങ്ങോം പോലീസ് കേസെടുത്തത്. ഈ മാസം ഒന്നാം തീയതി മുതൽ 19 വരെയുള്ള കാലയളവിൽ ക്ഷേത്രം ദേവസ്വത്തിൻ്റെ റിസർവ്വെ 355/2 എന്ന സർവ്വെ നമ്പറിലുള്ള ഭൂമി അനധികൃതമായി കയ്യേറി പറമ്പിൽ ഉണ്ടായിരുന്ന 25 ലക്ഷത്തോളം രൂപ വിലവരുന്ന മരങ്ങൾ മുറിച്ചു കടത്തുകയും ചെങ്കൽ പണ നിർമ്മിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!