LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 21, 2026

മുതിയലത്തെ രാമം കുളം അപകടാവസ്ഥയിൽ ; എം എൽ എ സ്ഥലം സന്ദർശിച്ചു.

0
c16fc78c-1e94-4b61-9ea6-24b59097bd66
Spread the love

പയ്യന്നൂർ : മുതിയ ലംരാമംകുളം അപകടാവസ്ഥയിൽ സമീപത്തെ വീടുകൾക്ക് ഭീഷണിയായതിനെ തുടർന്ന് വിവരമറിഞ്ഞ് വി .കുഞ്ഞികൃഷ്ണൻ എം എൽ എയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. പയ്യന്നൂർ നഗരസഭ നിർമ്മാണപ്രവൃത്തി നടത്തിവരുന്ന കുളം പൂർണ്ണമാകാത്തതിനെ തുടർന്ന് സമീപത്തെ വീടുകൾ സുരക്ഷ ഭീഷണിയിലാണ്. മഴ ആരംഭിച്ചതോടെ സമീപത്തെ വൈദ്യുതി തൂൺ കുളത്തിലേക്ക് വീണ നിലയിലാണ് . ഇത് എത്രയും വേഗത്തിൽ മാറ്റി സ്ഥാപിക്കാൻ വൈദ്യുതി സെക്ഷൻ ഉദ്യോഗസ്ഥരോടും, അരികുകൾ ഇടിഞ്ഞു വീഴുന്ന സാഹചര്യത്തിൽ എന്ത് ചെയ്യാൻ സാധിക്കുമെന്ന് പരിശോധിക്കാൻ പയ്യന്നൂർ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരോടും അദ്ദേഹം ആവശ്യപ്പെട്ടു. ഉദ്വോഗസ്ഥർ തിങ്കളാഴ്ച സ്ഥലം സന്ദർശിച്ച് ഉചിതമായ നടപടികൾ കൈക്കൊള്ളാമെന്ന് ഉറപ്പ് നൽകിയതായി എം.എൽ എ അറിയിച്ചു . കെ. ജയരാജ്, കെ.ടി.സഹദുള്ള, പ്രശാന്ത് കോറോം , വി.കെ ഷാഫി, നഗരസഭ കൗൺസിലർവി.കെ. പി .ഇസ്മായിൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!