യുവാവിനെയും സുഹൃത്തുക്കളെയും മർദ്ദിച്ച 10 പേർക്കെതിരെ കേസ്

മയ്യിൽ: യുവാവിനെയും സുഹൃത്തുക്കളെയും മുൻവൈരാഗ്യം വെച്ച് ആക്രമിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ പത്തു പേർക്കെതിരെ പോലീസ് കേസെടുത്തു മുല്ലക്കൊടി അരിമ്പ്ര ഞാറ്റുവയലിലെ എ.ശ്രീഹരി (19) യുടെ പരാതിയിലാണ് അശ്വിൻ, മിഥുൻ ബൈജു, റോജേഷ് ലിജിൽ, എന്നിവർക്കും കണ്ടാലറിയാവുന്ന അഞ്ചു പേർക്കുമെതിരെ മയ്യിൽ പോലീസ് കേസെടുത്തത്. 18 ന് വ്യാഴാഴ്ച രാത്രി 9.30 മണിക്ക് കയരളം നമ്പീശൻ കണ്ടിയിൽ വെച്ചാണ് പരാതിക്കാരനെ മുൻവൈരാഗ്യം വെച്ച് സംഘം ആദ്യം ആക്രമിച്ചത്. പിന്നീട് രാത്രി 11.50 മണിക്ക് പാടിക്കുന്നി ലെ ന്യൂസ്റ്റാർ ഹോട്ടലിന് മുൻവശം വെച്ചും പരാതിക്കാരനെയും സുഹൃത്തുക്കളായ റിസ്വാൻ, സജാദ് എന്നിവരെയും പ്രതികൾ തടഞ്ഞുനിർത്തി മുഖത്തും നെഞ്ചത്തും പുറത്തും അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.







