എംഡി എം എ യും ഗ്ലാസ് ട്യൂബുമായി രണ്ടു പേർ പിടിയിൽ

Screenshot
ചന്തേര : ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പോലീസ് നടത്തിയ റെയ്ഡിൽ സ്കൂട്ടറിൽ കടത്തിയ
മാരക ലഹരി മരുന്നായ എം ഡി എം എയും ലഹരിമരുന്ന് ഉപയോഗിക്കാൻ സൂക്ഷിച്ച ഗ്ലാസ് ട്യൂബുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി. നീലേശ്വരം കോട്ടപ്പുറം സ്വദേശി അഞ്ചില്ലത്ത് റംഷാദ് (31), അമ്പലത്തറ പാറപ്പള്ളിയിലെ പി. ആഷിഖ് (23) എന്നിവരെയാണ് ചന്തേര എസ്.ഐ എം. അജ്മലിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 10.20 മണിക്ക് അച്ചാംതുരുത്തി പാലിച്ചോൻ ജംഗ്ഷനിൽ വെച്ചാണ് കെ എൽ 60.പി. 7842 നമ്പർ സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ മാരക ലഹരി മരുന്നായ 0.047 ഗ്രാം എം ഡി എം എ യും ഗ്ലാസ് ട്യൂബുമായി പ്രതികൾ അറസ്റ്റിലായത്. പോലീസ് സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽകുമാർ, വേണുഗോപാൽ , നരേന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.







