മാൾട്ടയിലേക്കുവിസ വാഗ്ദാനം നൽകി യുവതിയുടെ 5,57,600 രൂപ തട്ടിയെടുത്തു

Screenshot
കേളകം:വിദേശത്തേക്ക് ജോലിക്കായുള്ള വിസ വാഗ്ദാനം നൽകി യുവതിയിൽ നിന്നും ലക്ഷങ്ങൾ കൈപ്പറ്റിയശേഷം വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കണിച്ചാർ ചാണപ്പാറയിലെ കെ.ജെ. ഷിനോബി (38) യുടെ പരാതിയിലാണ് കോട്ടയം കൂട്ടിക്കാൽ സ്വദേശി പി. ഓ അനിഷ്നെതിരെ പോലീസ് കേസെടുത്തത്. 2024 ഒക്ടോബർ 24 നും 2025 ഡിസംബർ 6നുമിടയിലുള്ള കാലയളവിൽ പരാതിക്കാരിക്ക് മാൾട്ടയിലേക്ക് ജോലിക്കായുള്ള വിസ വാഗ്ദാനം നൽകി പ്രതി ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും 5, 57,600 രൂപ കൈപ്പറ്റിയശേഷം വിസ കൊടുക്കാതെയും വാങ്ങിയ പണം തിരിച്ചു കൊടുക്കാതെയും വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.







