LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 21, 2026

കണ്ണൂർ ‘ഫാൻ കപ്പ്’: കളക്ടർ നയിച്ച ബ്രസീൽ ഇലവൻ ചാമ്പ്യൻമാർ; ആവേശം വാനോളം ഉയർത്തി സൗഹൃദ മത്സരം

0
Screenshot

Screenshot

Spread the love

കണ്ണൂർ: ലോകകപ്പ് ഫുട്ബോൾ ആവേശം ജില്ലയിൽ നിറയ്ക്കാൻ കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ, കണ്ണൂർ പ്രസ് ക്ലബ് എന്നിവർ ചേർന്ന് സംഘടിപ്പിച്ച ‘ഫാൻ കപ്പ്’ ഫുട്ബോൾ മത്സരത്തിൽ ബ്രസീൽ ഇലവൻ ജേതാക്കളായി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ക്യാപ്റ്റനായ അർജന്റീന ഇലവനെ 2-നെതിരെ 4 ഗോളുകൾക്കാണ് ജില്ലാ കളക്ടർ പി. വിഷ്ണുരാജ് ക്യാപ്റ്റനായ ബ്രസീൽ ഇലവൻ പരാജയപ്പെടുത്തിയത്.

ജേതാക്കൾക്ക് വേണ്ടി ജയചന്ദ്രൻ, പി.പി. ബിനീഷ്, കളക്ടർ പി. വിഷ്ണുരാജ്, സി.കെ. വിനീത് എന്നിവർ ഗോളുകൾ നേടിയപ്പോൾ, കമ്മീഷണർ ഇലവന് വേണ്ടി ബിനീഷ് കിരൺ, വിപിൻ ദാസ് എന്നിവർ വലകുലുക്കി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും താരങ്ങളും ഉൾപ്പെടെയുള്ള പ്രമുഖർ അണിനിരന്ന മത്സരം കണ്ണൂരിലെ ഫുട്ബോൾ പ്രേമികൾക്ക് വലിയൊരു കാഴ്ചവിരുന്നായി മാറി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!