അനധികൃത പണമിടപാട് നടത്തി കമ്പനിയെ വഞ്ചിച്ച യുവാവിനെതിരെ കേസ്

Screenshot
തളിപ്പറമ്പ് : കമ്പനിയിലേക്ക് നിക്ഷേപം സമാഹരിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് കമ്പനിയുടെ പേരിലുള്ളബാങ്ക് അക്കൗണ്ടും സിംകാർഡ് എന്നിവ കൈക്കലാക്കി അനധികൃത പണമിടപാട് നടത്തി അക്കൗണ്ടോ സിംകാർഡോ തിരികെ നൽകാതെ വഞ്ചിച്ചു വെന്ന പരാതിയിൽ പോലീസ് കേസെടുത്തു. തുച്ഛംബരം സ്വദേശി സി.വി.രാഹുൽ കുമാറിൻ്റെ പരാതിയിലാണ് കോഴിക്കോട് വെസ്റ്റ്ഹിൽ വരക്കാൽ ബീച്ചിലെ കെ.ജൻസീറിനെതിരെ തളിപ്പറമ്പപോലീസ് കേസെടുത്തത് പരാതിക്കാരനും മറ്റു രണ്ടു പേരും ചേർന്ന് മാനേജിംഗ് പാർട്ണറായി നടത്തുന്ന ആർജിഎസ് സ്പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പാർട്ണർ മാരെ ചതിക്കണമെന്ന ഉദ്ദേശത്തോടെ 2024 ഫെബ്രവരി പത്താം തീയതി പരിചയപ്പെട്ട പ്രതി കമ്പനിയിൽ നിക്ഷേപം സമാഹരിക്കാമെന്ന് പറഞ്ഞ് അക്കൗണ്ടും സിംകാർഡ് കൈക്കലാക്കി അനധികൃത പണമിടപാട് നടത്തി സിം കാർഡും കമ്പനി അക്കൗണ്ടും തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.







