LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 16, 2026

നിക്ഷേപ തട്ടിപ്പ് രണ്ടു പേർക്കെതിരെ കേസ്

0
img_9752
Spread the love

ശ്രീകണ്ഠാപുരം : ഉയർന്ന പലിശ വാഗ്ദാനം നൽകി നാലുപേരിൽ നിന്നായി 4, 53,000 രൂപ വാങ്ങി വഞ്ചിച്ച രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. കൂവേരിയിലെ പി. സുധാകരൻ്റെ (74) പരാതിയിലാണ് ശ്രീകണ്ഠാപുരത്ത് പ്രവർത്തിച്ച മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി മാനേജർ ടി. ഷൈമ , പ്രസിഡണ്ട് രാഹുൽ ചക്രപാണി എന്നിവർക്കെതിരെ വഞ്ചനാ കുറ്റത്തിനു കേസെടുത്തത്. പരാതിക്കാരനിൽ നിന്നും നിക്ഷേപ തുകക്ക് കൂടുതൽ പലിശ വാഗ്ദാനം നൽകി 2025 ഫെബ്രവരി 11 നും 13 നു മായി 1, 70,000 രൂപയും ബന്ധുക്കളായ മംഗലശേരിയിലെ ഷിജിൻ, പയ്യന്നൂരിലെ വിഷ്ണു, കൂവേരിയിലെ സുനിത എന്നിവരിൽ നിന്നുമായി പണം സ്വീകരിക്കുകയും ആകെ 4, 53,000 രൂപ കൈക്കലാക്കി പലിശയോ നിക്ഷേപമോ തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!