LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 16, 2026

വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനം ഇരിട്ടിയിൽ പിടിയിൽ; മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങിയത് കർണാടകയിൽ നിന്നുള്ള വാൻ

0
Screenshot

Screenshot

Spread the love

ഇരിട്ടി: കൊട്ടിയൂർ തീർത്ഥാടനത്തിന് ശേഷം മടങ്ങുകയായിരുന്ന തീർത്ഥാടകരുടെ വാഹനം വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചതിന് മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഇരിട്ടി പയഞ്ചേരി മുക്കിൽ നടത്തിയ എൻഫോഴ്‌സ്‌മെന്റ് പരിശോധനയ്ക്കിടെയാണ് കർണാടകയിൽ നിന്ന് എത്തിയ അർബാനിയ വാൻ അധികൃതരുടെ പിടിയിലായത്.

പരിശോധനയിൽ വാനിൽ ഘടിപ്പിച്ചിരുന്ന നമ്പർ മറ്റൊരു ഇന്നോവ കാറിന്റേതാണെന്ന് കണ്ടെത്തി. ഷോറൂമിൽ നിന്ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെയാണ് വാഹനം പുറത്തിറക്കി വ്യാജ നമ്പർ പ്ലേറ്റ് പതിച്ച് കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വാഹനം കസ്റ്റഡിയിലെടുത്ത് ഇരിട്ടി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. യാത്രക്കാർക്ക് മറ്റൊരു വാഹനത്തിൽ നാട്ടിലേക്ക് പോകാനുള്ള സൗകര്യം മോട്ടോർ വാഹന വകുപ്പ് ഒരുക്കി നൽകി. എം.വി.ഐ. എം. മനോജ് കുമാർ, എ.എം.വി.ഐമാരായ വി.ആർ. ഷനിൽ കുമാർ, പി. ജിതിൻ, കെ.വി. അഖിൽ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!