‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി: കണ്ണൂർ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

കണ്ണൂർ: കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ വനിതകൾക്കും ട്രാൻസ്ജൻഡർ വ്യക്തികൾക്കും സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം കണ്ണൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ വെച്ച് അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എ. നിർവഹിച്ചു. ബസ് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് എം.എൽ.എ. പദ്ധതി ഔദ്യോഗികമായി കണ്ണൂരിൽ ആരംഭിച്ചു.
ജനപ്രതിനിധികളും കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാനവ്യാപകമായി 3,125 ഓർഡിനറി ബസുകളിലാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്.









