LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 15, 2026

എസ്.എസ്.എൽ.സി., പ്ലസ് ടു, എൽ.എസ്.എസ്. ഉന്നത വിജയികളെ ആദരിച്ച് കടമ്പൂർ കുഞ്ഞിക്കാട്ടിൽ കൂട്ടായ്മ

0
f67f44a1-7ef8-446e-8fa1-8b280c8e3597
Spread the love

കടമ്പൂർ: അറിവിന്റെ ലോകത്ത് തിളക്കമാർന്ന വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ച് കടമ്പൂർ കുഞ്ഞിക്കാട്ടിൽ കൂട്ടായ്മ. എസ്.എസ്.എൽ.സി., പ്ലസ് ടു, എൽ.എസ്.എസ്. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രദേശത്തെ മിടുക്കരായ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അനുമോദന സദസ്സ് ആവേശകരമായി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അക്ഷയ ടി.സി. ഉദ്ഘാടനം നിർവഹിച്ചു. ഉപരിപഠന മേഖലയിൽ പുതിയ ഉയരങ്ങൾ കീഴടക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കട്ടെ എന്ന് അവർ ആശംസിച്ചു. ശ്യാമള ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ഒ. സതീശൻ സ്വാഗതവും രമേശൻ നന്ദിയും പറഞ്ഞു. സുരേശൻ മാസ്റ്റർ, വിജയൻ എന്നിവർ ആശംസകൾ അർപ്പിച്ചു. വിജയികളായ വിദ്യാർത്ഥികൾക്ക് കൂട്ടായ്മ ഉപഹാരങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!