പിടിഎ യോഗം പ്രതിഷേധിച്ചു

കണ്ണൂർ: അധ്യാപകരെ സെൻസസ് ജോലികൾക്കായി നിയോഗിക്കുന്ന നടപടിക്കെതിരെ വാരം സി.എച്ച്.എം. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ. യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കോർപറേഷൻ പരിധിയിലെ മുഴുവൻ ഹൈസ്കൂളുകളിൽ നിന്നും 50 ശതമാനത്തിലേറെ അധ്യാപകരെ സെൻസസ് പ്രവർത്തനങ്ങൾക്കായി നിയോഗിച്ചത് സ്കൂളുകളുടെ പ്രവർത്തനത്തെയും അധ്യയനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് പി.ടി.എ. ചൂണ്ടിക്കാട്ടി.
സെൻസസ് ജോലികൾക്ക് അധ്യാപകർക്ക് പകരമായി ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പി.ടി.എ. പ്രസിഡന്റ് കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ പി.പി. സുബൈർ, പ്രിൻസിപ്പൽ കെ. ഹബീബ് റഹ്‌മാൻ, മദർ പി.ടി.എ. പ്രസിഡന്റ് ടി. സഹീറ, അസ്ലം വലിയന്നൂർ, എം.പി.എം. അശ്രഫ്, പി.സി. മഹമൂദ്, കെ.എം. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.







