റിട്ട. പ്രിൻസിപ്പാൾ ഇ.ജി. വിനീത ടീച്ചർ നിര്യാതയായി

Screenshot
മൊറാഴ: മൊറാഴ പാളിയത്ത് വളപ്പിലെ നടക്കൽ ഹൗസിൽ ഇ.ജി. വിനീത ടീച്ചർ (58) അന്തരിച്ചു. പാലക്കാട് പുതുപരിയാരം സി.ബി.കെ.എം. ജി.എച്ച്.എസ്.എസിലെ റിട്ടയേർഡ് പ്രിൻസിപ്പാളാണ്. പാപ്പിനിശ്ശേരി ഇ.എം.എസ്. സ്കൂളിൽ ദീർഘകാലം ഹയർ സെക്കൻഡറി വിഭാഗം അധ്യാപികയായിരുന്നു.
പരേതനായ നടക്കൽ ഗണേശനാണ് ഭർത്താവ്. മകൾ: ഡോ. വിഷ്ണുപ്രിയ (അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, കൂവോട്). സഹോദരൻ: വിശ്വപ്രകാശ് പള്ളിക്കുന്ന് (സൂപ്രണ്ടിംഗ് എഞ്ചിനീയർ, പി.ഡബ്ല്യു.ഡി). മൃതദേഹം നാളെ (14.06.2026) രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് ധർമ്മശാല ശാന്തി തീരം ശ്മശാനത്തിൽ നടക്കും.







