LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 3, 2026

വീണുകിട്ടിയ സ്വര്‍ണ്ണമാല ഉടമയെ കണ്ടെത്തി നല്‍കി മാതൃകയായി

0
6a97393b-f9ed-4a31-b29d-a57bbdc1e93e
Spread the love

പയ്യന്നൂര്‍: വീണുകിട്ടിയ സ്വര്‍ണ്ണമാല വാര്‍ഡ് കൗണ്‍സിലറുടെ ഇടപെടലില്‍ ഉടമയെ കണ്ടെത്തി തിരിച്ച് നല്‍കി റിട്ട.അധ്യാപകന്‍ മാതൃകയായി. എട്ടിക്കുളം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍നിന്നും വിരമിച്ച കാരയിലെ കെ.പി. സുരേന്ദ്രനാണ് മാതൃകയായത്.

മകളോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് പയ്യന്നൂര്‍ കൊറ്റിയിലെ പാതയോരത്ത് നിന്ന് സുരേന്ദ്രന് ഒന്നേകാല്‍ പവനോളം തൂക്കമുള്ള സ്വര്‍ണ്ണമാല വീണുകിട്ടിയത്. വീണുകിട്ടിയ മാല ഇദ്ദേഹം പയ്യന്നൂര്‍ പോലീസിലേല്‍പ്പിച്ച ശേഷം കാരയിലെ വാര്‍ഡ് കൗണ്‍സിലര്‍ സി.വൈശാഖുമായി ബന്ധപ്പെടുകയായിരുന്നു. കൗണ്‍സിലറുടെ ഇടപെടലിലാണ് മാലയുടെ ഉടമ കവ്വായിയിലെ സുധീഷ്മയാണെന്ന് മനസ്സിലായത് . മാല സുധീഷ്മയുടേതാണെന്ന് ഉറപ്പുവരുത്തിയശേഷം പയ്യന്നൂർപോലീസിന്റെ സാന്നിധ്യത്തില്‍ മാല ഉടമയ്ക്ക് കൈമാറി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!