ഹണിട്രാപ്പ് സംഘം മധ്യവയസ്കൻ്റെ 20 ലക്ഷം രൂപ തട്ടിയെടുത്തു

ചീമേനി: ഹണിട്രാപ്പ് മധ്യവയസ്കൻ്റെയും സ്ത്രീയുടെയും നഗ്ന വീഡിയോ ദൃശ്യങ്ങൾ വീട്ടുകാരെയും നാട്ടുകാരെയും അറിയുക്കുമെന്ന് ഭീഷണിപ്പെടുത്തി ഗൂഗിൾ പേ വഴിയും ചെക്ക് മുഖേനയും ഇരുപത് ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. കൊടക്കാട് ആനിക്കാടിയിലെ കാഞ്ഞിരപ്പുഴ ഹൗസിൽ മാധവൻ നായരുടെ(66) പരാതിയിലാണ് അസീസ്, ബൈജു എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. 2025-ലാണ് പരാതിക്കാസ്പദമായ സംഭവം. ഒന്നും രണ്ടും പ്രതികളും മറ്റു കൂട്ടുപ്രതികളും ചേർന്ന് പരാതിക്കാരനെ തലശേരിയിലുള്ള ഏതോ ഒരു സ്ത്രീയുടെയും പരാതിക്കാരൻ്റെയും നഗ്ന വീഡിയോ ദൃശ്യങ്ങൾ വീട്ടുകാരെയും നാട്ടുകാരെയും അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 2025 ജനുവരി ഒന്നു മുതൽ ഗൂഗിൾ പേ വഴിയും ചെക്ക് മുഖേനയും പല തവണകളായി നേരിട്ട് പണമായും 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.






