രണ്ടര പവൻ്റെ മാല കവർന്നു

കണ്ണൂർ : താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി രണ്ടര പവൻ്റെ മാലകവർന്നു കിഴ് ത്തുള്ളിയിൽ വാടകക്ക് താമസിക്കുന്ന ഷിനു ആണ് കവർന്നത്. താഴെ ചൊവ്വ കിഴ്ത്തു ള്ളിയിലെ പിടിബി നിവാസിൽ കെ.കെ. പുഷ്‌പ (69) യുടെ രണ്ടര പവൻ്റെ മാലയാണ് കവർന്നത് ഈ മാസം 8 ന് രാവിലെ 9 മണിക്കും ഉച്ചയ്ക്കും ഒരു മണിക്കുമിടയിലാണ് സംഭവം. പരാതിക്കാരിയുടെ വീടിൻ്റെ മുകളിലെനിലയിൽ താമസിക്കുന്ന പ്രതി താഴെ നിലയിലേക്ക് അതിക്രമിച്ച് കയറിയാണ് മേശവലിപ്പിൽ സൂക്ഷിച്ച രണ്ടര പവൻ്റെ മാല കവർന്നത്. തുടർന്ന് സ്ത്രീ ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







