വയോധിക വീടിനകത്ത്തൂങ്ങി മരിച്ച നിലയില്‍

പയ്യന്നൂര്‍: വയോധികയെ വീടിനകത്തെ മുറിയിലെ ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാമന്തളി വില്ലേജ് ഓഫീസിന് സമീപം ഒമ്പത് മാസത്തോളമായി മകനോടൊപ്പം താമസിച്ചുവരുന്ന കോട്ടയം പാലായിലെ പരേതനായ കരുണാകരന്റെ ഭാര്യ ചിറ്റാരപ്പാറയില്‍ ഹൗസില്‍ വിലാസിനി(73)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ 9.30 മണിയോടെ യാണ് സംഭവം. അമ്മയെ കാണാതെ വന്നതിനെ തുടര്‍ന്ന് വീടിന്റെ മുകള്‍നിലയിലെ കിടപ്പുമുറിയുടെ വാതില്‍ വെട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് ജനല്‍ക്കമ്പിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടതെന്നും കെട്ടഴിച്ച് താഴെയിറക്കിയപ്പോഴേക്കും മരിച്ചിരുന്നുവെന്നും ഏതോ മാനസിക വിഷമമാണ് കാരണമെന്നും വിലാസിനിയുടെ മകന്‍ ബിജി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പയ്യന്നൂര്‍ പോലീസിന്റെ ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: അജിമോന്‍(കോണ്‍ട്രാക്ടര്‍), അജിത, ബിജി(പാലാ). മരുമക്കള്‍:ചിത്ര, ഷാജി, അജിത. സഹോദരങ്ങള്‍: പ്രകാശ്, ബാബു.







