വയോധികൻ്റെ മൊബൈൽഫോൺ കവർന്നു

തലശേരി: ബാർബർ ഷോപ്പിൽ മുടി മുറിക്കാൻ കാത്തിരിക്കുകയായിരുന്ന ആളുടെ 12000 രൂപ വിലവരുന്ന മൊബൈൽ ഫോൺ പട്ടാപ്പകൻ പിടിച്ചു പറിച്ചു കൊണ്ടുപോയി. തിരുവങ്ങാട് മട്ടാമ്പ്രത്തെ വിവി ഹൗസിൽ ടി.കെ. ഹംസ (73) യുടെ മൊബൈൽ ഫോൺ ആണ് കവർന്നത്.
ഇന്നലെ ഉച്ചയ്ക്ക് തലശേരി ബസ് സ്റ്റാൻ്റിന് സമീപത്തുള്ള ഗുഡ് ലുക്ക് എന്ന ബാർബർ ഷോപ്പിൽ വെച്ചാണ് സംഭവം തുടർന്ന് തലശേരി പോലീസിൽ പരാതി നൽകി. പാറപ്രം സ്വദേശി നൗഫൽ ആണ് മൊബൈൽ ഫോൺ കവർന്നതെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ഊർജിതമാക്കി







