LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 12, 2026

കണ്ണൂരിൽ 5.5 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; ഓപ്പറേഷൻ തണ്ടറുമായി എക്സൈസ്

0
Screenshot

Screenshot

Spread the love

കണ്ണൂർ: ‘ഓപ്പറേഷൻ തണ്ടർ’ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 5.500 കിലോഗ്രാം കഞ്ചാവുമായി ബിഹാർ സ്വദേശി പിടിയിൽ. ബിഹാർ ഹാറാ ജില്ലയിലെ ബജ്പുരി സ്വദേശി സന്ദീപ് കുമാർ സിംഗാണ് (28) കണ്ണൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ അക്ഷയ് കെ.യുടെ നേതൃത്വത്തിൽ പുതിയ തെരുവിൽ വെച്ച് അറസ്റ്റിലായത്.

എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേരള എ.ടി.എസുമായി സഹകരിച്ചായിരുന്നു പരിശോധന. ബിഹാറിൽ നിന്ന് കഞ്ചാവ് എത്തിച്ച് കണ്ണൂരിൽ മൊത്ത വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. ഇയാൾ മുൻപും പലതവണ ഇത്തരത്തിൽ ലഹരിമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായത്. പ്രതിയെ കണ്ണൂർ രണ്ടാമത് കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര എൻ.ഡി.പി.എസ് കോടതിയിൽ നടക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!