LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 10, 2026

കൊലക്കേസ് പ്രതി അയൽവാസിയുടെ വീടും കാറും തകർത്തു

0
9da1144b-fb8f-49c4-af61-96b1aa97565a
Spread the love

പഴയങ്ങാടി: കൊലക്കേസ് പ്രതിയായ
യുവാവ് മാരകായുധവുമായെത്തി അയൽവാസിയുടെ വീടും മുറ്റത്ത് നിർത്തിയിട്ട കാറും അടിച്ചു തകർത്തു.
മാടായിവെങ്ങര ഹിന്ദു എൽ പി.സ്ക്കൂളിന് സമീപത്തെ
മുങ്ങത്ത് ഹൗസിൽ വേണുഗോപാലിന്റെ വീടിനും കാറിനും നേരെയാണ് അക്രമം നടന്നത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.സമീപവാസിയും സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ വിനോദ് കുമാർ (39) ആണ് അക്രമം നടത്തിയത്. വീടിൻ്റെ മുഴുവൻ ജനൽ ഗ്ലാസുകളും അടിച്ചു തകർത്ത നിലയിലാണ് മുറ്റത്ത് നിർത്തിയിട്ട കാറിൻ്റെ മുൻവശത്തെ ഗ്ലാസും അടിച്ചു തകർത്ത പ്രതി കുടിവെള്ള ടാങ്കും മുറ്റത്തുണ്ടായിരുന്ന വീട്ടു ഉപകരണങ്ങളും തകർത്തു.
കിടപ്പ്
മുറിയിലെ ജനൽ ഗ്ലാസുകൾ തകർക്കുന്ന ശബ്‌ദം കേട്ടാണ് കുടുംബം ഞെട്ടിയുണർന്നത്. വെളിച്ചം തെളിച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഏഴ് ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയപോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!