പയ്യന്നൂർ നഗരസഭ തിളക്കം – 2026 ഉന്നത വിജയികളെ അനുമോദിച്ചു.

Screenshot
പയ്യന്നൂർ : നഗരസഭഎസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ 380ഓളം കുട്ടികളെയും 100% വിജയം നേടിയ ഏഴ്സ്കൂളുകളെയും,മുഴുവൻ മാർക്ക് നേടിയ മേഘ പി,അമേയ സുരേഷ് എന്നീ കുട്ടികളെയും അനുമോദിച്ചു.നഗരസഭ ചെയർപേഴ്സൺ അഡ്വ :സരിൻ ശശിയുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ കളക്ടർ പി. വിഷ്ണു രാജ് ഐഎഎസ് ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. വൈസ് ചെയർപേഴ്സൺ പി ശ്യാമള,സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ എം രാമകൃഷ്ണൻ,സീമ ടീച്ചർ,ടി.വി ഷീബ,വി പി മോഹനൻ മാസ്റ്റർ,കൗൺസിലർ മാരായ ശ്രീജ എ കെ,പോത്തേര കൃഷ്ണൻ,വി കെ പി.ഇസ്മായിൽ,എ സവിത,നഗരസഭ സെക്രട്ടറി അനീഷ് അരവിന്ദ്, എ. ഇ. ഒ ഡോ:സംഗീത കെ കെ പി,ബ്ലോക്ക് പ്രോജക്റ്റ് കോ -ഓഡിനേറ്റർ എസ് എസ് കെ വിനോദ് കുമാർ എം വി,എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർ പേഴ്സൺ എം. പ്രദീപൻ സ്വാഗതവും
ജി എച്ച് എസ് എസ് പ്രിൻസിപ്പാൾ കെ. ജയചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.







