ജോലി ചെയ്ത പ്രതിഫലം ചോദിച്ചതിന് കസേര കൊണ്ട് മർദ്ദിച്ച ട്രാവൽസ് ഉടമക്കെതിരെ കേസ്

Screenshot
പെരിങ്ങോം: സ്ഥാപനത്തിൽ ജോലി ചെയ്തതിനുള്ള പ്രതിഫലം ചോദിച്ച വിരോധം വെച്ച് ഉടമ യുവതിയെ ഫൈബർ കസേര കൊണ്ട് അടിക്കാൻ ശ്രമിക്കുകയും ചോദ്യം ചെയ്ത വിരോധത്തിൽ ഭർത്താവിനെ ഫൈബർ കസേര കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പെരിങ്ങോം കെ പി നഗറിലെ കെ. എം. ഷമോൻ്റെ (42) പരാതിയിലാണ് പെരിങ്ങോം ടൗണിൽ പ്രവർത്തിക്കുന്ന എം.കെ.ടൂർസ് ആൻ്റ് ട്രാവൽസ് ഉടമ എം.കെ അനീഷിനെതിരെ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 4 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







